ശാസ്ത്ര ക്വിസ് മത്സരം വിജയികൾ

Sunday 23 June 2024 12:21 AM IST

കോട്ടയം : സംസ്ഥാന യുവജനക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. നീണ്ടൂർ എസ്.കെ.വി,ജി.എച്ച്.എസ്.എസിലെ എം. ഹരികൃഷ്ണൻ,അശ്വിൻ കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനവും കടുത്തുരുത്തി ഗവ.വി.എച്ച്.എസ്.എസിലെ മറിയം ഇസബേൽ,ആൻഡ്രൂസ് ജോൺസ് ജിനീഷ് എന്നിവർ രണ്ടാം സ്ഥാനവും പനക്കച്ചിറ ജി.എച്ച്.എസിലെ അലീന ബിനു,റിയമോൾ റോയി എന്നിവർ മൂന്നാം സ്ഥാനവും നേടി. സമാപനമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് മെമ്പർ അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ. രഞ്ജിത്ത് കുമാർ, ബി. ഷിജു, ചിൻസു കെ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement