വെറ്ററിനറി ഡോക്ടർ അഭിമുഖം
Sunday 23 June 2024 12:33 AM IST
ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ എൽ.ഐ.എച്ച് ആൻഡ് ഡി.സി.പി. പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിലേയ്ക്ക് (കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കറുകൾ) താത്കാലിക വെറ്ററിനറി ഡോക്ടർ തസ്തികയിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂ 25-ന് നടക്കും. രാവിലെ 10.30 മുതൽ 12 വരെ മുല്ലയ്ക്കലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം.
പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്മെന്റിൽ നിന്ന് നിയമനം നടക്കുന്നതു വരേയോ ആയിരിക്കും നിയമനം. യോഗ്യത: ബാച്ചിലർ ഒഫ് വെറ്ററിനറി സയൻസ് അൻഡ് അനിമൽ ഹസ്ബൻഡറി, കേരള വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ.
ഫോൺ : 0477-2252431.