 'പണി' തുടങ്ങി നായിഡു വൈ.എസ്.ആർ.സി.പിയുടെ കെട്ടിടം ഇടിച്ചുനിരത്തി

Saturday 22 June 2024 11:44 PM IST

​ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​നു​വേ​ണ്ടി​ ​വൈ.​എ​സ്.​ആ​ർ.​സി.​പി​ ​നി​ർ​മ്മി​ച്ചുകൊണ്ടിരുന്ന​ ​കെ​ട്ടി​ടം​ ​പൊ​ളി​ച്ചു​ ​നീ​ക്കി​യ​തോ​ടെ​ ​ആ​ന്ധ്ര​യി​ലെ​ ​പ്ര​തി​കാ​ര​ ​രാ​ഷ്ട്രീ​യം​ ​പു​തി​യ​ ​ത​ല​ത്തി​ൽ.​ ​വൈ.​എ​സ്.​ആ​ർ.​സി.​പി​ ​ഭ​ര​ണ​കാ​ല​ത്ത് ​ടി.​ഡി.​പി​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ജ​ഗ​ൻ​ ​മോ​ഹ​ൻ​ ​കൈ​ക്കൊ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള​ ​ആ​ദ്യ​ ​തി​രി​ച്ച​ടി​യാ​ണി​ത്.​ ​ഗു​ണ്ടൂ​രി​ലെ​ ​ത​ടെ​പ്പ​ള്ളി​യി​ൽ​ ​കൈ​യേ​റി​യ​ ​സ്ഥ​ല​ത്താ​ണ് ​ഓ​ഫി​സ് ​നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന് ​ആ​രോ​പി​ച്ചാ​യി​രു​ന്നു​ ​ന​ട​പ​ടി.
ആ​ന്ധ്രാ​പ്ര​ദേ​ശ് ​ക്യാ​പി​റ്റ​ൽ​ ​റീ​ജി​യ​ൻ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​അ​തോ​റി​ട്ടി​യും​ ​(​എ.​പി.​സി.​ആ​ർ.​ഡി.​എ​)​ ​മം​ഗ​ള​ഗി​രി​ ​ത​ഡെ​പ​ള്ളി​ ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​നും​ ​(​എം.​ടി.​എം.​സി​)​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 5.30​ന് ​കെ​ട്ടി​ടം​ ​പൊ​ളി​ച്ചു​തു​ട​ങ്ങി.​ ​വൈ.​എ​സ്.​ആ​ർ.​സി.​പി​യെ​ ​നി​ലം​പ​രി​ശാ​ക്കി​ ​സം​സ്ഥാ​ന​ത്ത് ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ൻ.​‌​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ന​ട​പ​ടി.​ ​പ​ക​പോ​ക്ക​ൽ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​തു​ട​ക്ക​മാ​ണി​തെ​ന്ന് ​വൈ.​എ​സ്.​ആ​ർ.​സി.​പി​ ​പ്ര​തി​ക​രി​ച്ചു.കെ​ട്ടി​ടം​ ​പൊ​ളി​ക്കു​ന്ന​ത് ​മ​ര​വി​പ്പി​ച്ചു​കൊ​ണ്ടു​ള്ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​മ​റി​ക​ട​ന്നാ​ണ് ​ന​ട​പ​ടി​യെ​ന്നും​ ​ആ​രോ​പി​ച്ചു.
ഗു​ണ്ടൂ​ർ​ ​ജി​ല്ല​യി​ലെ​ ​താ​ഡ​പ​ള്ളി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​സീ​താ​ന​ഗ​ര​ത്തി​ലെ​ ​ബോ​ട്ട് ​യാ​ർ​ഡ് ​കോ​മ്പൗ​ണ്ടി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​കൈ​യേ​റി​യ​ 870.40​ ​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വി​സ്തീ​ർ​ണ്ണ​മു​ള്ള​ ​ഭൂ​മി​യി​ലാ​ണ് ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ച്ച​തെ​ന്നാ​ണ് ​എ.​പി.​സി.​ആ​ർ.​ഡി.​എ​ ​അ​റി​യി​ച്ച​ത്.

നായിഡു ഏകാധിപതി: ജഗൻ

ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രവർത്തിക്കുന്നതെന്ന് വൈ.എസ്.ആർ.സി.പി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു.

ഹൈക്കോടതി ഉത്തരവുകൾ അവഗണിച്ചുകൊണ്ടാണ് ഓഫീസ് തകർത്തത്. സംസ്ഥാനത്ത് നിയമവും നീതിയും ഇല്ലാതായി. അടുത്ത അഞ്ച് വർഷം ഭരണം എങ്ങനെയായിരിക്കുമെന്ന സന്ദേശമാണ് ഇത്. വൈ. എസ്. ആർ. കോൺഗ്രസ് പാർട്ടി ഈ ഭീഷണികൾക്കും പകപോക്കലുകൾക്കും മുന്നിൽ തലകുനിക്കില്ല. ഭീരുത്വം കാണിക്കില്ല. ജനങ്ങൾക്ക് വേണ്ടി ശക്തമായി പോരാടുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

കുരുക്കായി റുഷിക്കോണ്ട ഹിൽ പാലസ്

നായിഡുവിന്റെ അടുത്ത ഉന്നം ജഗന്റെ ഭരണകാലത്ത്

500 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റുഷിക്കോണ്ട ഹിൽ പാലസാണ്. ടി.ഡി.പി എം.എൽ.എയുടെ നേതൃത്വത്തിൽ ഒരു സംഘം പാലസിനുള്ളിൽ കയറിയപ്പോഴാണ് അത്യാഡംബര കാഴ്ചകൾ പുറത്തുവന്നത്. 12 ലക്ഷം കോടി കടത്തിലുള്ള സംസ്ഥാനത്താണ് ഇത് നിർമ്മിച്ചതെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിയ അഴിമതിയാണിതെന്നും ടി.ഡി.പി ആരോപിക്കുന്നു.

ഭരണത്തുടർച്ച നേടിയ ശേഷം വലിയ ആഘോഷമായി ഉദ്ഘാടനം നടത്താനായിരുന്നു ജഗന്റെ പദ്ധതി. 10 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളിൽ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ടോയ്‌ലെറ്റുകൾ, മൂന്ന് ലക്ഷത്തിന്റെ വിളക്ക്. ഇങ്ങനെ നീളും റുഷിക്കോണ്ട ഹിൽ പാലസിന്റെ വിശേഷങ്ങൾ.ജഗൻ രഹസ്യമായി ഒരുക്കിയ സങ്കേതമാണിതെന്ന് ആക്ഷേപമുണ്ട്. നായിഡു അധികാരം പിടിച്ചതോടെ റുഷിക്കോണ്ട ഹിൽ പാലസും കുരുക്കാകും.

Advertisement
Advertisement