കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അന്തരിച്ചു

Sunday 23 June 2024 7:18 AM IST

റിയാദ്: മക്കയിലെ വിശുദ്ധ കഅബയുടെ സൂക്ഷിപ്പുകാരനും താക്കോൽ ഉടമയുമായ ഡോ. സാലിഹ് ബിൻ സൈൻ അൽ - അബിദീൻ അൽ - ഷൈബി (74) അന്തരിച്ചു. ഇന്നലെ മക്കയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കഅബയുടെ 109 -ാം താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു . 2013ലാണ് ചുമതലയേറ്റെടുത്തത്. സൗദി രാജാവ് സൽമാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. കഅബയുടെ എല്ലാ മേൽനോട്ടവും നൂറ്റാണ്ടുകളായി വഹിക്കുന്നത് സാലിഹ് ഉൾപ്പെടുന്ന അൽ - ഷൈബി കുടുംബമാണ്​.കഅബയുടെ പരിപാലനം, അറ്റക്കുറ്റപ്പണി, ശുചീകരണം, വാതിലുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുക തുടങ്ങിയവ സൂക്ഷിപ്പുകാരന്റെ ചുമതലയാണ്. ഇസ്ലാമിക പഠനത്തിൽ ഗവേഷണ ബിരുദമുള്ള ഡോ. സാലിഹ് പ്രഫസറായി സേവനം അനുഷ്​ഠിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രചിച്ചു​.

Advertisement
Advertisement