തൃശൂരിൽ വഴക്കിനിടെ കുത്തേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം, മകൻ കസ്റ്റഡിയിൽ
Sunday 23 June 2024 12:46 PM IST
തൃശൂർ: മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. മാള പട്ടാളപ്പടിയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. വലിയകത്ത് ശൈലജ (52) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആദിലിനെ (27) മാള പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് പറയുന്നു.
കുടുംബവഴക്കിനെത്തുടർന്ന് ആദിൽ ശൈലജയുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.