വെറ്ററിനറി ഡോക്ടർ വാക്ക് ഇൻ ഇന്റർവ്യു

Monday 24 June 2024 12:29 AM IST

കോട്ടയം : തെരുവ് നായ്ക്കൾക്കുള്ള എ.ബി. സി എ.ആർ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർ, മൃഗപരിപാലകർ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തും. കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് വെറ്ററിനറി ഡോക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും തിരിച്ചറിയൽ രേഖയുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 26ന് രാവിലെ 10.30 ന് ഹാജരാകണം.സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുൻകാല പരിചയവും ആഭിമുഖ്യവുമുള്ള വ്യക്തികൾക്ക് മൃഗപരിപാലക ഒഴിവിലേക്ക് അപേക്ഷിക്കാം. 26ന് രാവിലെ 11 നാണ് അഭിമുഖം. ഫോൺ: 04812563726