പി.എസ്.സി അഭിമുഖം
Monday 24 June 2024 12:33 AM IST
കോട്ടയം: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലാബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം പി.എസ്.സി ജില്ലാ ഓഫീസിൽ 26,27,28 തീയതികളിൽ നടക്കും. ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ, യോഗ്യത, വെയ്‌റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ രേഖകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 7.30 ന് ഹാജരാകണം. പ്രൊഫൈലിൽ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.