വിശേഷം അറിയാം 19ന്
ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷത്തിൽ എത്തുന്ന സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷം ജൂലായ് 19 ന് റിലീസ് ചെയ്യും. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആന്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലിം എന്നിവരാണ് മറ്ര് താരങ്ങൾ.
സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് ആനന്ദ് മധുസൂദനനാണ്.സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ് 2ഫിലിംസിന്റെ ആദ്യ ചിത്രമാണ് വിശേഷം. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.ഛായാഗ്രഹണം സാഗർ അയ്യപ്പൻ. ചിത്രസംയോജനം മാളവിക വി.എൻ.
സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു.
സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ്ആൻഡ് കമ്മ്യൂണിക്കേഷൻസ് .