ഇടീം മിന്നലും ആഗസ്റ്റിൽ

Monday 24 June 2024 6:00 AM IST

കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ഇടീം മിന്നലും എന്ന ചിത്രത്തിന്റെ ടൈറ്റിൽ ,മോഷൻ പോസ്റ്റർ നടൻ ജയസൂര്യ റിലീസ് ചെയ്തു.അസീസ് നെടുമങ്ങാട്, സിദ്ദിഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണ്. ഛായാഗ്രഹണം - മഹാദേവൻ തമ്പി, ബി.കെ. ഹരി നാരായണന്റെ വരികൾക്ക് പ്രകാശ് ഉള്ളേരി സംഗീതം ഒരുക്കുന്നു.അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിർമ്മാണം.പി.ആർ.ഒ പി.ശിവപ്രസാദ്.