അഭിഭാഷകർ പ്രതിഷേധിച്ചു

Monday 24 June 2024 1:25 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കോർട്ട് സെന്ററിലുള്ള അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നു പ്രതിഷേധിച്ചു. അഭിഭാഷകരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കിക്കൊണ്ട് നടപ്പിലാക്കിയ കോർട്ട് ഫീ വർദ്ധനവിലും കോർട്ട് ഫീസ് ആൻഡ് സൂട്ട്‌സ് വാലുവേഷൻ ആക്ട് ഭേദഗതി ചെയ്യുവാനുള്ള നീക്കത്തിനെതിരെയും കേരള ബാർ കൗൺസിൽ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രകടനം ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ബെൻസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. ദിലീപ്.വി.എൽ, ട്രഷറർ മംഗലപുരം ഷിബു, വൈസ് പ്രസിഡന്റ്‌ അഡ്വ. ലിഷാ രാജ്, ജോയിന്റ് സെക്രട്ടറി അഡ്വ. ക്രോസ് ആന്റണി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. അതുല്യ ദിവ്യ, മിഥുൻ മാങ്കട്ടു എന്നിവർ നേതൃത്വം നൽകി. മറ്റ് അഭിഭാഷകർ, കോടതി ജീവനക്കാർ, അഡ്വക്കേറ്റ് ക്ലാർക്കുമാർ എന്നിവരും പങ്കെടുത്തു.