'ജെ.ഡി.എസ് നിലപാട് ‌തിരുത്തണം'

Sunday 23 June 2024 8:13 PM IST

തൃശൂർ: രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന കേരളത്തിലെ ജെ.ഡി.എസ് നേതാക്കൾ പുതിയ പാർട്ടി ഉണ്ടാക്കാൻ ശ്രമിക്കുന്നത് സോഷ്യലിസ്റ്റ് ഏകീകരണത്തെ തുരങ്കം വയ്ക്കലാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള സ്ഥാനമാനങ്ങൾ ത്യാഗം ചെയ്ത് ജെ.ഡി.എസിൽ ലയിക്കാൻ തീരുമാനിച്ചവരായിരുന്നു തങ്ങളെങ്കിലും അവരുടെ വർഗീയ ചേരിയിലേയ്ക്കുള്ള കൂടുമാറ്റമാണ് അതിൽ നിന്ന് മാറ്റി ചിന്തിപ്പിച്ചത്. അധികാരസ്ഥാനം മാറ്റിവച്ച് അവർ ആർ.ജെ.ഡി.യുടെ ഭാഗമായി മാറേണ്ടിയിരിക്കുന്നു. അധികാരസ്ഥാനമാനങ്ങളേക്കാൾ വലുതാണ് സോഷ്യലിസ്റ്റ് ഏകീകരണമെന്ന് ജെ.ഡി.എസിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസ് എം.എൽ.എയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.