രാധാകൃഷ്ണൻ മന്ത്രിയെന്ന നിലയിൽ പരാജയം

Sunday 23 June 2024 8:17 PM IST

തൃശൂർ : ഭരണ രംഗത്ത് സമ്പൂർണ്ണമായി പരാജയപ്പെട്ടാണ് മന്ത്രി കെ.രാധാകൃഷ്ണൻ പടിയിറങ്ങിയതെന്ന് ബി.ജെ.പി പട്ടികജാതി ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. മന്ത്രിയെന്ന നിലയിൽ രാധാകൃഷ്ണൻ പരാജയപ്പെട്ടു. പട്ടികജാതി വികസന നയം പോലും പ്രഖ്യാപിക്കാനായില്ല. പട്ടികജാതി ഫണ്ട് വെട്ടിപ്പ് കൂടുതൽ നടന്നത് ഇക്കാലത്തായിരുന്നു. പട്ടികജാതി വിദ്യാർത്ഥികളുടെ സ്റ്റൈപന്റ് അടക്കമുള്ള വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തി. രണ്ട് വർഷത്തിൽ അധികം ഇ ഗ്രാൻഡ് മുടങ്ങി. പി.എസ്.സി വഴിയുള്ള തൊഴിൽ പൂർണ്ണമായും നഷ്ടപ്പെടുത്തി. സംവരണം അട്ടിമറിക്കപ്പെട്ടു. കോളനി സങ്കേതം എന്നത് മാറ്റി ഉത്തരവ് ഇറക്കിയത് കൊണ്ട് അവരുടെ ജീവിത നിലവാരം ഉയരില്ലെന്നും ഷാജുമോൻ പറഞ്ഞു.