നെഹ്‌റു നഗർ പള്ളി ഊട്ട് തിരുന്നാൾ

Sunday 23 June 2024 8:21 PM IST

തൃശൂർ : നെഹ്‌റു നഗർ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ വി.പത്രോസ് ശ്ലീഹായുടെ ഊട്ട് തിരുനാൾ കൊടിയേറ്റം വികാരി ഫാ.ജോൺ കിടങ്ങൻ നിർവഹിച്ചു. ഞായറാഴ്ച്ചയാണ് തിരുനാൾ. ഞായറാഴ്ച്ച രാവിലെ പത്തിന് നടക്കുന്ന തിരുന്നാൾ ദിവ്യബലിക്ക് ഫാ.ഫിജോ ആലപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ച ഭക്ഷണം ആശീർവദിക്കും. കൊടിയേറ്റത്തിന് ജനറൽ കൺവീനർ വിത്സൻ പൊറത്തൂർ, കൺവീനർമാരായ ജാക്ക്‌സ് വാഴപ്പിള്ളി, സൈമൺ ചിറയത്ത്, ലീന വർഗീസ്, ഫ്രാൻസിസ് താടിക്കാരൻ, ബേബി ജോസ്, കുരിയൻ കൊള്ളന്നൂർ, ജോസ് കിടങ്ങൻ, കൈക്കാരന്മാരായ ബേബി കളത്തിൽ, സഞ്ജയ് എരിഞ്ഞേരി, ടോഫി നെല്ലിശേരി എന്നിവർ നേതൃത്വം നൽകി.