മോഷണം: പ്രതി അറസ്റ്റിൽ
Monday 24 June 2024 12:40 AM IST
പൊൻകുന്നം: ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിൽ നിന്ന് വാഹങ്ങളുടെ പാർട്‌സുകൾ അടക്കം ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച മുൻ ജീവനക്കാരൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി വളവുകയം കാക്കനാട്ട് വീട്ടിൽ അലൻ (32) നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കോപ്രാക്കളം ഭാഗത്തുള്ള ഷോപ്പിലുണ്ടായിരുന്ന ലോറിയുടെ ഡിസ്‌കുകളും, ഹൈഡ്രോളിക് ജാക്കിയും , ജാക്കി ലിവർ, ടൂൾസ് ബോക്‌സ്, 100 കിലോ തൂക്കം വരുന്ന ഇരുമ്പ് അടകല്ല് തുടങ്ങിയവയാണ് മോഷ്ടിച്ചത്. എസ്.എച്ച്.ഒ ടി.ദിലീഷ്, എസ്.ഐ ബിനുകുമാർ, സി.പി.ഒമാരായ ഷാജി ചാക്കോ, ഷാനവാസ്, അരുൺ സോമൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.