മേയറുടെ ടൂറിനുള്ള ഫണ്ട് അന്വേഷിക്കണം
Sunday 23 June 2024 8:44 PM IST
തൃശൂർ: മേയറുടെയും സംഘത്തിന്റെയും റഷ്യൻ ടൂർ യാത്രയ്ക്കുള്ള ലക്ഷക്കണക്കിന് രൂപ എവിടെ നിന്ന് ലഭിച്ചുവെന്ന് എൽ.ഡി.എഫ് നേതാക്കൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ. കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണ നേതൃത്വവും, കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അഴിമതിയുടെ തെളിവാണ് സംയുക്ത റഷ്യൻ ടൂർ. ഡിവിഷൻ സഭകൾ കൂടി വ്യക്തിഗത ആനുകൂല്യം നൽകാനുള്ള അപേക്ഷ സ്വീകരിക്കേണ്ട പ്രവർത്തന കലണ്ടർ മാറ്റം വരുത്തിയാണ് മേയർ പോയത്. ഇതിന്റെ മറവിൽ വലിയ പണപ്പിരിവ് നടത്തിയതായി മനസിലാക്കുന്നു. മേയർ, ഡെപ്യൂട്ടി മേയർക്ക് ചാർജ് നൽകിയിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട് മുൻകൂട്ടി നിശ്ചയിച്ച നികുതി അദാലത്ത് പോലും നിറുത്തി വെച്ചാണ് ടൂർ പോയതെന്നും പല്ലൻ കുറ്റപ്പെടുത്തി.