കെ.വി രഘുനാഥനെ അനുസ്മരിച്ചു

Monday 24 June 2024 12:07 AM IST
കെ.വി രഘുനാഥൻ അനുസ്മരണം ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവരിൽ പ്രമുഖനായ കെ.വി രഘുനാഥനെ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സയൻസ് പാർക്കിൽ പരിഷത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സെന്റ് മൈക്കിൾസ് സ്‌കൂൾ മാനേജർ ഫാദർ രാജു അഗസ്റ്റിൻ, പൂർവ്വ വിദ്യാർത്ഥി വിനോദ് നാരായണൻ, മട്ടന്നൂർ നഗരസഭാ മുൻ ചെയർമാൻ കെ.ടി ചന്ദ്രൻ, ടി. വേണുഗോപാലൻ, ഒ.എം ശങ്കരൻ, അച്യുതൻ പുത്തലത്ത്, എം.പി ഭട്ടതിരിപ്പാട്, എം. വിജയകുമാർ, പട്ടൻ ഭാസ്‌കരൻ, കാണി ചന്ദ്രൻ, കെ.വി രാമചന്ദ്രൻ, എ.വി ദാമോദരൻ, പി.പി ബാബു, ടി.വി നാരായണൻ, കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ടി രാജേഷ് സ്വാഗതവും ജ്യോതി കേളോത്ത് നന്ദിയും പറഞ്ഞു.