സൗജന്യ ദന്ത പരിശോധന ക്യാമ്പ്

Monday 24 June 2024 1:29 AM IST

തിരുവനന്തപുരം: മഹാത്മാഗാന്ധി സ്‌മാരക ഗ്രന്ഥശാലയുടെയും നെയ്യാറ്റിൻകര നൂറുൽ ഇസ്ളാം കോളേജ് ഒഫ് ഡെന്റൽ സയൻസസിന്റെയും ആഭിമുഖ്യത്തിൽ 30ന് രാവിലെ 9 മുതൽ ഒന്നുവരെ താഴശേരി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രാങ്കണത്തിൽ സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡോ.ശ്യാം കുമാർ വി (എം.ഡി.എസ്, എച്ച്.ഒ.ഡി ഡിപ്പാർട്ട്മെന്റ് ഒഫ് പബ്ളിക് ഹെൽത്ത് ഡെന്റിസ്ട്രി),ഡോ.ഗായത്രി (എം.ഡി.എസ്,),ഡോ.അംബിക (എം.ഡി.എസ്),സ്നേഹ പി ( എൻ.ഐ.സി.ഡി.എസ് വിദ്യാർത്ഥി )​ എന്നിവരുടെ നേതൃത്വത്തിൽ എൻ.ഐ.സി.ഡി.എസിലെ വിദ്യാർത്ഥികൾ നയിക്കുന്ന ദന്ത സംരക്ഷണ ബോധവത്കരണവും സൗജന്യ ദന്ത പരിശോധനയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് സി.ജയചന്ദ്രൻ,സെക്രട്ടറി സുകു പാൽക്കുളങ്ങര എന്നിവർ അറിയിച്ചു.

Advertisement
Advertisement