തത്തമ്മ കൂടിന് സമീപം തത്ത പോലൊരു പപ്പായ
Monday 24 June 2024 12:39 AM IST
മുഹമ്മ: തത്തമ്മ കൂടിന് സമീപത്തെ പപ്പായയിൽ തത്ത പോലൊരു പപ്പായ കായ്ച്ചത് നാടിന് കൗതുകമായി. മുഹമ്മ പതിനൊന്നാം വാർഡ് എഴുകുളത്തിന് സമീപം അശോക് വിഹാറിൽ തങ്കമണിയുടെ വീട്ടിലാണ് കൗതുക കാഴ്ച. ഉച്ചയോടെ കറിവയ്ക്കാൻ അടർത്തിയെടുത്തപ്പോഴാണ് കൂട്ടത്തോടെ വീണ പപ്പായയിൽ ഒരെണ്ണത്തിനാണ് പച്ച തത്തയുടെ രൂപ സാദൃശ്യം കണ്ടത്.
കൗതുകം പുറത്തായതോടെ അശോക് വിഹാറിലേയ്ക്ക് ആളുകളുടെ തിരക്കായി. കാലാവസ്ഥാ വ്യതിയാനം, വളം, സൂര്യപ്രകാശം എന്നീ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള ആകാര വ്യതിയാനങ്ങളുണ്ടാകുന്നതെന്നാണ് വിദഗ്ദ്ധ നിഗമനം.
.