സ്‌കൂൾ പാചകത്തൊഴിലാളികളുടെ അന്നംമുട്ടുന്നു

Monday 24 June 2024 12:13 AM IST
സ്‌കൂൾ പാചകത്തൊഴിലാളികൾ പട്ടിണിയിലേക്ക്


വേതന കുടിശ്ശിക 3 മാസം


കണ്ണൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അന്നമൂട്ടുന്ന പാചകത്തൊഴിലാളികൾ പട്ടിണിയിലേക്ക്. സ്‌കൂൾ പാചകത്തൊഴിലാളികളുടെ അന്നം മുടങ്ങുന്ന നിലപാടാണ് സർക്കാറും സ്‌കൂൾ അധികൃതരും കൈക്കൊള്ളുന്നതെന്നാണ് പരാതി. സംസ്ഥാനത്ത് നിലവിൽ 12,000ത്തോളം സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്.
കുറഞ്ഞ വേതനമാണെങ്കിലും സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് അത് ലഭ്യമായിട്ട് മൂന്നു മാസമായി. 600 രൂപയാണ് ഇവരുടെ ദിവസ വേതനം. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ് നൽകേണ്ടത്. ഇതുതന്നെ ആറുവർഷം മുമ്പ് നിശ്ചയിച്ച വേതനമാണ്.

പ്രതിമാസം അഞ്ചാം തീയതിക്കകം വേതനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.... Read more at: https://www.manoramaonline.com/district-news/kannur/2024/06/20/it-has-been-three-months-since-the-salary-was-stopped.html

അവധിക്കാല ശമ്പളം ഉൾപ്പെടെ മാർച്ച് മുതലുള്ള വേതനമാണ് ലഭിക്കാനുള്ളത്. അഞ്ഞൂറ് വിദ്യാർത്ഥികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു തൊഴിലാളി മാത്രമാണുണ്ടാകുക. ഇതുമൂലം കടുത്ത ജോലി ഭാരമുണ്ടെന്നും പ്രായമായ തൊഴിലാളികൾ പറയുന്നു.150 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന അനുപാതത്തിൽ ആളുകളെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും ഇക്കാര്യത്തിൽ ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. കൊവിഡ് മഹാമാരിക്കാലത്ത് സ്‌കൂളുകൾ അടച്ച 19 മാസം 1600 രൂപയാണ് സർക്കാർ ഇവർക്ക് അനുവദിച്ചത്. മറ്റു ജോലികൾ പോലും ലഭിക്കാതിരുന്ന ഈ കാലഘട്ടത്തിൽ വലിയ പ്രയാസത്തിലാണ് ഇവർ ജീവിതം തള്ളിനീക്കിയത്.


1600 ലേറെ തൊഴിലാളികൾ

കണ്ണൂർ ജില്ലയിൽ 1600ലധികം പാചകത്തൊഴിലാളികളുണ്ട്. പലരും പ്രായമായവരാണ്. അതുകൊണ്ടുതന്നെ, വേറെ ജോലിക്കു പോകാൻ കഴിയാറില്ല. വേതനം മുടങ്ങുന്നതിനാൽ മരുന്നുൾപ്പെടെയുള്ളവ വാങ്ങുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണെന്നു തൊഴിലാളികൾ പറയുന്നു. പല സ്‌കൂളിലെയും പാചകത്തൊഴിലാളികൾ തങ്ങളുടെ കൈയിൽ നിന്നു പണം മുടക്കിയാണു സഹായികളെ വയ്ക്കുന്നത്. നിലവിൽ ലഭിക്കുന്ന 600ൽനിന്ന് 300 രൂപ സഹായിക്ക് നൽകേണ്ടി വരുന്നു.


വിരമിക്കൽ ആനുകൂല്യമില്ല

മുപ്പതും നാൽപതും വർഷം ജോലി ചെയ്തിട്ടും വിരമിക്കൽ ആനുകൂല്യം ലഭിക്കാതെയാണ് പാചകത്തൊഴിലാളികൾ സ്‌കൂളുകളിൽ നിന്നു പുറന്തള്ളപ്പെടുന്നത്. 2016ൽ മിനിമം കൂലി വിജ്ഞാപനം വന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ആറുവർഷം കഴിഞ്ഞിട്ടും ചുവപ്പുനാടയിലായ വിജ്ഞാപനത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനൊപ്പം ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്, വിരമിക്കുന്നവർക്ക് ആനുകൂല്യം അടക്കം ഏർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനവും വെറുതെയായി.

നേരത്തേ പ്രഖ്യാപിച്ച അടിസ്ഥാന വേതനവും ഡി.എയും സർവീസ് മുൻഗണനയും കാലോചിതമായി പരിഷ്‌കരിച്ച് മിനിമം കൂലി വിജ്ഞാപനം ഉടൻ നടപ്പാക്കണം. പ്രതിമാസം അഞ്ചാം തീയതിക്കകം വേതനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം

പ്രതിമാസം അഞ്ചാം തീയതിക്കകം വേതനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.... Read more at: https://www.manoramaonline.com/district-news/kannur/2024/06/20/it-has-been-three-months-since-the-salary-was-stopped.html

സ്കൂൾ പാചകത്തൊഴിലാളികൾ

Advertisement
Advertisement