സംഗീത,യോഗ ദിനാഘോഷം
Monday 24 June 2024 1:41 AM IST
മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് (സീനിയർ സെക്കൻഡറി) സ്‌കൂളിൽ അന്താരാഷ്ട്ര സംഗീത ദിനവും യോഗ ദിനവും ആചരിച്ചു. പിന്നണി ഗായിക സരിതറാം,സരസിജറാണി എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്‌തു.
പ്രിൻസിപ്പൽ ഫാ.ചാക്കോ പുതുകുളം (സി.എം.ഐ) വിശിഷ്ടാതിഥികൾക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ ഫാ.മാത്യൂ പുത്തൻപുരയ്‌ക്കൽ (സി.എം.ഐ) സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടോപ്പം സംഗീതവിരുന്നും യോഗയും കോർത്തിണക്കി മ്യൂസിക്കൽ യോഗയും ഉണ്ടായിരുന്നു.