സമന്വയ വാർഷികം

Monday 24 June 2024 1:34 AM IST

വെഞ്ഞാറമൂട്: സമന്വയ സാംസ്കാരിക കേന്ദ്രം ഗ്രന്ഥശാലയുടെ പതിനെട്ടാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കേരള നവോത്ഥാനവും പുരോഗമന കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ.എം.എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ് എ.യശോധരൻനായർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി,ജി.വേണുഗോപാൽ,കെ.രാജേഷ്,ഇ.ഷമീർ,എസ്.ബിനു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സമന്വയയിലെ നൂറോളം കലാകാരന്മാർ അവതരിപ്പിച്ച സമന്വയ സന്ധ്യയും നടന്നു.