പൂവനി ഉദ്ഘാടനം

Monday 24 June 2024 1:42 AM IST

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത് സംയുക്ത ജനകീയാസൂത്രണ പദ്ധതിയായ പൂവനിയുടെ കിളിമാനൂർ പഞ്ചായത്തുതല ഉദ്ഘാടനം ആർ.ആർ.വി സാംസ്‍കാരിക നിലയത്തിൽ ബന്തി തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് മനോജ് ടി.ആർ.മനോജ് ചെയ്‌തു.

ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കൃഷിവകുപ്പ്,കുടുംബശ്രീ,തൊഴിലുറപ്പ് ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, പ്രവർത്തകർ,കർഷക എന്നിവർ പങ്കെടുത്തു. ഓണത്തിന് ബന്തി പൂക്കൾ ഉത്പാദിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയിൽ പത്ത് വാർഡുകളിലായി എട്ടേക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്.

Advertisement
Advertisement