ഏകദിന ശില്പശാല
Monday 24 June 2024 1:56 AM IST
മാന്നാർ: ഗ്രന്ഥശാല ഡിജിറ്റലെസേഷന്റെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്ക് ഏകദിന ശില്പശാല നടത്തി. മാന്നാർ വ്യാപാരഭവനിൽ നടന്ന ശില്പശാല സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ നേതൃത്വം ന്നൽകി. താലൂക്ക് സെക്രട്ടറിമാരായ ബി.ഷാജ് ലാൽ, രവി സിത്താര, പി.കെ പ്രസന്നകുമാർ, സുമഹരികുമാർ എന്നിവർ സംസാരിച്ചു.