വിദ്യാർത്ഥികൾക്ക് ശാസ്ത്ര ക്വിസ്
Monday 24 June 2024 12:56 AM IST
ആലപ്പുഴ: യുവജന ക്ഷേമബോർഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസിലെ പി.ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം സ്ഥാനവും കാക്കാഴം ജി.എച്ച്.എസിലെ എസ്.ദേവദർശ്, അബിൻരാജ് എന്നിവർ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനഉദ്ഘാടനവും സമ്മാനദാനവും യുവജനക്ഷേമ ബോർഡ് മെമ്പർ എസ്.ദീപു നിർവഹിച്ചു. ജില്ല കോ-ഓർഡിനേറ്റർ ജയിംസ് സാമുവൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, അവളിടം കോ-ഓർഡിനേറ്റർ രമ്യരമണൻ, മുനിസിപ്പാലിറ്റി യൂത്ത് കോ-ഓർഡിനേറ്റർ ജാക്‌സൺ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.