കെ.ദാസ് അനുസ്മരണം

Monday 24 June 2024 12:00 AM IST

മുഹമ്മ: പുന്നപ്ര വയലാർ സമരസേനാനിയും സി.പി.എം നേതാവും കാൽ നൂറ്റാണ്ട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ദാസിന്റെ പതിനെട്ടാംചരമവാർഷികം ആചരിച്ചു. കെ.ദാസിന്റെ തുരുത്തിക്കാട്ട് വീട്ടുമുറ്റത്ത് പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജെ.ജയലാൽ അദ്ധ്യക്ഷനായി. കെ.ആർ.ഭഗീരഥൻ, കെ.ഡി.മഹീന്ദ്രൻ, പി. രഘുനാഥ്, എസ്.രാധാകൃഷ്ണൻ, കെ.ജി.രാജേശ്വരി, സി.കെ.സുരേന്ദ്രൻ, ടി.ഷാജി, കെ. സലിമോൻ, സ്വപ്ന ഷാബു, കെ.ഡി.അനിൽകുമാർ എന്നിവർ സംസാരിച്ചു.