യോഗ ദിനാചാരണം
Monday 24 June 2024 12:02 AM IST
പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി. ശ്രീകണ്ഠശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഇ.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി യോഗദിന സന്ദേശം നൽകി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജിമോൾ, സ്കൂൾ മാനേജർ അഡ്വ.എസ്.രാജേഷ്, വാർഡ്മെമ്പർ രജനിരാജേഷ്, ഹെഡ്മിസ്ട്രസ് ബി.ബീന,പി.ടി.എ പ്രസിഡന്റ് രമ്യ ലാൽ, ഡോ.നതാഷ തെരേസ എന്നിവർ സംസാരിച്ചു. ഡോ.ആൻമേരി കെ.ജെ പരിശീലനത്തിന് നേതൃത്വം നൽകി.