108 സുര്യനമസ്‌കാരം ചലഞ്ച്

Monday 24 June 2024 12:00 AM IST
യോഗ അസോസിയേഷനും ആർഷ യോഗ ഗുരുകുലവും സംയുക്തമായി സംഘടിപ്പിച്ച 108 സുര്യനമസ്‌കാരം ചലഞ്ച്.

തളിക്കുളം: ഇന്ത്യൻ യോഗ അസോസിയേഷനും തളിക്കുളം ആർഷ യോഗ ഗുരുകുലവും സംയുക്തമായി 108 സൂര്യനമസ്‌കാരം ചലഞ്ച് സംഘടിപ്പിച്ചു. പത്താമത് ഇന്റർനാഷനൽ യോഗാഡേയുടെ ഭാഗമായി നടന്ന ചലഞ്ചിൽ 92 പേർ പങ്കെടുത്തു. ആർഷ യോഗാചാര്യൻ ഹരിലാൽ കാരണത്ത് ഉദ്ഘാടനം ചെയ്തു. യോഗ അദ്ധ്യാപകരായ നുസ്രത്ത്, ലോയ്, ബിന്ദു, മനോജ്, ബൈജു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement