മൈ​ക്കി​നോ​ട് ​പോ​ലും ​ ​അ​രി​ശം​ ​കാ​ട്ടി​യ​ത് ​ജനം വെ​റു​പ്പോ​ടെ​ കണ്ടു,​ മു​ഖ്യ​മ​ന്ത്രിയുടെ ശൈലി കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ലെന്ന് ​ ​ സി.​പി.​എം​ ​ പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ക​മ്മി​റ്റി

Sunday 23 June 2024 11:59 PM IST

പ​ത്ത​നം​തി​ട്ട​ ​:​ ​ മൈ​ക്കി​നോ​ട് ​പോ​ലും​ ​മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ​ ​അ​രി​ശം​ ​കാ​ട്ടി​യ​ത് ​വെ​റു​പ്പോ​ടെ​യാ​ണ് ​ജ​നം​ ​ക​ണ്ട​തെന്ന് സി.പി.എം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ വിമർശനം. ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ ​ശൈ​ലി​ ​ജ​ന​ങ്ങ​ളി​ൽ​ ​വ​ലി​യ​ ​എ​തി​ർ​പ്പു​ണ്ടാ​ക്കി​യെ​ന്നും ​വി​മ​ർ​ശ​നമുയർന്നു.​

​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക​ന​ത്ത​ ​തോ​ൽ​വി​ ​ഏ​റ്റു​വാ​ങ്ങി​യ​തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പെ​രു​മാ​റ്റം​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​യി.​ ​മൈ​ക്കി​നോ​ട് ​പോ​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​രി​ശം​ ​കാ​ട്ടി​യ​ത് ​വെ​റു​പ്പോ​ടെ​യാ​ണ് ​ജ​നം​ ​ക​ണ്ട​ത്.​ ​ഇ​ത്ത​രം​ ​ശൈ​ലി​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് ​ചേ​ർ​ന്ന​ത​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​ ​ന​ന്നാ​യി​ ​പ്ര​തി​ഫ​ലി​ച്ചു.​ ​മ​ന്ത്രി​മാ​രു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​മാ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നി​ർ​ദേ​ശ​ങ്ങ​ളെ​ ​അ​വ​ഗ​ണി​ച്ചു.​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ക​ത്ത് ​കൊ​ടു​ത്താ​ൽ​ ​പ​രി​ഗ​ണി​ക്കാ​റി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​യെ​പ്പ​റ്റി​ ​പാ​ർ​ട്ടി​ ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്ക​ണം.


പ​ത്ത​നം​തി​ട്ട​യി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​തോ​മ​സ് ​ഐ​സ​ക്കി​നെ​ ​പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ളി​ൽ​ ​പ​ല​ർ​ക്കും​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​താ​ഴേ​ത്ത​ട്ടി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ഗ്ര​ഹി​ച്ച​ത് ​രാ​ജു​ ​ഏ​ബ്ര​ഹാം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു.​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​അ​ത് ​പ്ര​തീ​ക്ഷി​ച്ചു.​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​മു​ൻ​പേ​ ​ജി​ല്ല​യി​ൽ​ ​ക്യാ​മ്പ് ​ചെ​യ്ത​ ​തോ​മ​സ് ​ഐ​സ​ക്കി​ന് ​ജ​ന​മ​ന​സി​നെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ജി​ല്ല​യി​ലെ​ ​നേ​താ​ക്ക​ളി​ൽ​ ​ചി​ല​ർ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​നി​സം​ഗ​രാ​യി​രു​ന്നു..​ ​പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ​ ​ര​ണ്ടു​ ​നേ​താ​ക്ക​ൾ​ ​ത​മ്മി​ല​ടി​ച്ച​ത് ​അ​വ​മ​തി​പ്പു​ണ്ടാ​ക്കി.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​ഉ​റ​ച്ച​ ​പാ​ർ​ട്ടി​ ​വോ​ട്ടു​ക​ൾ​ ​ചോ​ർ​ന്നു​വെ​ന്ന് ​വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യോ​ഗം​ ​നാളെയും ​ ​തു​ട​രും.

Advertisement
Advertisement