ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്‌റ്റിൽ

Monday 24 June 2024 12:55 AM IST

കൊളംബോ : സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നേവി. ഇന്നലെ പുലർച്ചെ നെടുന്തീവിന് സമീപമായിരുന്നു സംഭവം. മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. ശ്രീലങ്കൻ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 24 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഏപ്രിലിൽ മോചിപ്പിച്ചിരുന്നു.

Advertisement
Advertisement