വെള്ളപ്പൊക്ക മുന്നൊരുക്കം വിലയിരുത്തി കേന്ദ്രം

Monday 24 June 2024 1:04 AM IST

ന്യൂഡൽഹി: കാലവർഷം ഉത്തരേന്ത്യയിലടക്കം വ്യാപിക്കാനിരിക്കെ വെള്ളപ്പൊക്ക മുന്നൊരുക്കത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വെള്ളപ്പൊക്ക ഭീഷണി ലഘൂകരിക്കുന്നതിന് സമഗ്രവും ദൂരവ്യാപകവുമായ ദീർഘകാല നയത്തെക്കുറിച്ചും ചർച്ച ചെയ്‌തു.

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ ഏജൻസികൾ മേഘവിസ്‌ഫോടനം അടക്കം നേരിടാൻ സജ്ജമാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വെള്ളപ്പൊക്ക നിവാരണത്തിനായി പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ചർച്ചയായി. പ്രളയക്കെടുതി നേരിടാൻ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ പ്രധാന അണക്കെട്ടുകളുടേയും ഫ്‌ളഡ് ഗേറ്റുകൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കാനും കേന്ദ്ര വാട്ടർ കമ്മിഷന്റെ വെള്ളപ്പൊക്ക നിരീക്ഷണ കേന്ദ്രങ്ങളിൽ മികച്ച നിലവാരം നിലനിർത്താനും നദികളിലെ ജലനിരപ്പ് പ്രവചന സംവിധാനം നവീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സിക്കിമിലും മണിപ്പൂരിലും അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് വിശദമായ പഠനം നടത്തി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.റോഡ് നിർമ്മിക്കുമ്പോൾ മഴവെള്ളം ഒഴുകാനുള്ള സൗകര്യം അവിഭാജ്യ ഘടകമാകണമെന്ന് മന്ത്രി പറഞ്ഞു. ബ്രഹ്മപുത്ര നദിയിലെ വെള്ളം തിരിച്ചുവിടാനും കുളങ്ങളിൽ സംഭരിക്കാനും കഴിയുന്ന തരത്തിൽ വടക്കുകിഴക്കൻ മേഖലയിൽ 50 വലിയ കുളങ്ങളെങ്കിലും നിർമ്മിക്കണം.മിന്നൽ സംബന്ധിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കൃത്യസമയത്ത് പൊതുജനങ്ങൾക്ക് നൽകണം.

വിവിധ വകുപ്പുകൾ വികസിപ്പിച്ച കാലാവസ്ഥ, മഴ, വെള്ളപ്പൊക്കം മുന്നറിയിപ്പ്

Advertisement
Advertisement