അരുണാചലിൽ പ്രളയം വൻ നാശനഷ്ടം

Monday 24 June 2024 1:43 AM IST

ഇറ്റാനഗർ: മേഘവിസ്ഫോടനത്തെത്തുടർന്ന് അരുണാചൽപ്രദേശിലെ ഇറ്റാനഗറിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. നരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്കായി രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

ദേശീയപാത 415 ൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ കുടുങ്ങി കിടക്കുന്നത്.

നദിക്കരയിലേക്കും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകി. കനത്ത മഴ കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ഏഴ് സ്ഥലങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Advertisement
Advertisement