കള്ളക്കുറിച്ചി ദുരന്തം: മരണം 56

Monday 24 June 2024 1:45 AM IST

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി. നിലവിൽ വിവിധ ആശുപത്രികളിലായി 216 പേർ ചികിത്സിലാണ്. അതിനിടെ,​

വിഷമദ്യത്തിൽ ഉപയോഗിച്ച മെഥനോൾ മറ്റൊരാളുടെ ജി.എസ്.ടി നമ്പർ ഉപയോഗിച്ചാണ് പ്രധാന വിതരണക്കാരനായ മാധേഷ് വാങ്ങിയതെന്ന്

സി.ബി.സി.ഐ.ഡി സംഘം കണ്ടെത്തി. വ്യാജമദ്യം ഉണ്ടാക്കിയപ്പോൾ

അനുപാതം തെറ്റിയതും പഴകിയ മെഥനോൾ ഉപയോഗിച്ചതുമാണ് ദുരന്തത്തിന് കാരണമായത്.

പരിശോധനയില്ലാതെ ഇത്രയധികം മെഥനോൾ ചെക്ക് പോസ്റ്റിലൂടെ കടത്താനാകില്ലെന്ന് നിഗമനത്തിൽ നടത്തിയ പരിശോധനയിലാണ്

മാധേഷ് ഉപയോഗിച്ചത് മറ്റൊരാളുടെ ജി.എസ്.ടി നമ്പർ ആണെന്ന് വ്യക്തമായത്.

'ഇന്ത്യ" സഖ്യത്തിനെതിരെ

ബി.ജെ.പി

നീറ്റ്-നെറ്റ് വിവാദം ഇന്ത്യ സഖ്യം ആയുധമാക്കിയിരിക്കെ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പിന്നാക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബി.ജെ.പി നേതാവ് സംബിത് പാത്ര ചോദിച്ചു. അസ്വസ്ഥതപ്പെടുത്തുന്ന സംഭവമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ രാഷ്ട്രീയം നോക്കിയാണോ മിണ്ടാതിരിക്കുന്നത് എന്നും ചോദിച്ചു.

Advertisement
Advertisement