കൽക്കി, നിരക്ക് കൂട്ടാൻ അനുമതി, അധിക പ്രദർശനവും

Tuesday 25 June 2024 12:16 AM IST

പ്രഭാസ് ആരാധകർ കത്തിരിക്കുന്ന നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എ ഡി എന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കൂട്ടാനും അധിക പ്രദർശനം നടത്താനും അനുമതി നൽകി തെലുങ്കാന സർക്കാർ.

റിലീസ് ദിവസമായ ജൂൺ 27 മുതൽ എട്ട് ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും ഇൗ ദിവസങ്ങളിൽ തെലുങ്കാനയിൽ ചിത്രത്തിന് അധിക പ്രദർശനം നടത്താനുമാണ് അനുമതി. സർക്കാർ ഉത്തരവിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിലീസ് ദിവസം പുലർച്ചെ 5.30 നാണ് ആദ്യ പ്രദർശനം. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ടുദിവസം അഞ്ച് പ്രദർശനം നടത്താം. സിംഗിൾ സ്ക്രീനുകൾക്ക് 75 രൂപയും മൾട്ടി പ്ളെക്സുകളിൽ നൂറുരൂപയും അധികം ഇൗടാക്കാം. എന്നാൽ സർക്കാർ ഉത്തരവിനെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. നിരക്ക് താങ്ങാനാവുന്നില്ലെന്നും ആളുകൾ തിയേറ്ററിൽ വരാതെ സിനിമ പരാജയപ്പെടാൻ കാരണമായിത്തീരുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Advertisement
Advertisement