മദ്ധ്യവയസ്‌കയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Tuesday 25 June 2024 8:20 PM IST

രാമപുരം : വീട് കയറി മദ്ധ്യവയസ്‌കയെ ആക്രമിച്ച വെളിയന്നൂർ മുണ്ടുപ്ലാക്കൽ അരുൺ (32) നെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മുൻപ് പരാതി കൊടുത്തത് പിൻവലിക്കാത്തത്തിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. സ്റ്റേഷൻ എസ്.എച്ച്.ഒ ഉണ്ണികൃഷ്ണൻ, എസ്.ഐമാരായ സാബു ആന്റണി, മനോജ്, സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement