മദ്യനയകേസിൽ കേജരിവാളിന് നിർണായകം, ജാമ്യം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി നാളെ

Monday 24 June 2024 9:52 PM IST

ന്യൂ​ഡ​ൽ​ഹി​: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നാളെ നിർണായകം, വി​ചാ​ര​ണ​ക്കോ​ട​തി​ ​ന​ൽ​കി​യ​ ​ജാ​മ്യം​ ​ചോ​ദ്യം​ ​ചെ​യ്ത​ത് ​ഇ.​ഡി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ നാളെ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​പ​റ​യും.ഉ​ച്ച​യ്ക്ക് ​ര​ണ്ട​ര​യ്ക്ക് ​ജ​സ്റ്റി​സ് ​സു​ധീ​ർ​ ​കു​മാ​ർ​ ​ജെ​യി​നാ​ണ് ​വി​ധി​ ​പു​റ​പ്പെ​ടു​വി​ക്കു​ക.

​അതേസമയം ​മ​ദ്യ​ന​യ​ ​കേ​സി​ൽ​ ​കേ​ജ്‌​രി​വാ​ളി​ന് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ന​ൽ​കി​യ​ ​ജാ​മ്യം​ ​ചോ​ദ്യം​ചെ​യ്തു​ള്ള​ ​ഇ.​ഡി​ ​ഹ​ർ​ജി​ ​നീ​ട്ടി​വ​ച്ച​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ന​ട​പ​ടി​ ​അ​സാ​ധാ​ര​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു.​ ​കേ​സ് ​താ​ത്കാ​ലി​ക​ ​സ്റ്റേ​യോ​ടെ​ ​ബു​ധ​നാ​ഴ്ച​വ​രെ​യാ​ണ് ​അ​വ​ധി​ക്കാ​ല​ ​ബെ​ഞ്ച് ​നീ​ട്ടി​യ​ത്.​ ​സ്‌​റ്റേ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഉ​ട​ൻ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണ് ​പ​തി​വെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​താ​ത്കാ​ലി​ക​ ​ന​ട​പ​ടി​ ​മാ​ത്ര​മാ​ണു​ണ്ടാ​യ​ത്.​ ​ഇ​ത് ​അ​സാ​ധാ​ര​ണ​മാ​ണെന്ന് ​സു​പ്രീം​കോ​ട​തി​ ​പ​റ​ഞ്ഞു.​

​എന്നാൽ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​താ​ത്കാ​ലി​ക​ ​സ്റ്റേ​ ​ചോ​ദ്യം​ചെ​യ്‌​ത് ​കേ​ജ്‌​രി​വാ​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ടാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​ത​യ്യാ​റാ​യി​ല്ല.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ​ഇ.​ഡി​ക്കു​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​എ​സ്.​ ​വി.​ ​രാ​ജു​ ​അ​റി​യി​ച്ചു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​കേ​സ് ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ 21​ന് ​രാ​വി​ലെ​ 10.30​ന് ​ഇ.​ഡി​യു​ടെ​ ​അ​പ്പീ​ൽ​ ​പ​രി​ഗ​ണി​ച്ച​യു​ട​ൻ​ ​ത​ന്നെ​ ​ഹൈ​ക്കോ​ട​തി​ ​ജാ​മ്യം​ ​സ്റ്റേ​ ​ചെ​യ്‌​തു.​ ​അ​തി​നു​ശേ​ഷ​മാ​ണ് ​വാ​ദം​ ​കേ​ട്ട​ത്.​ ​അ​ന്തി​മ​ ​ഉ​ത്ത​ര​വി​ൽ,​​​ ​ഹൈ​ക്കോ​ട​തി​ ​ഇ.​ഡി​യു​ടെ​ ​അ​പ്പീ​ൽ​ ​ത​ള്ളി​യാ​ൽ​ ​കേ​ജ്‌​രി​വാ​ളി​ന് ​ന​ഷ്‌​ട​പ്പെ​ട്ട​ ​സ​മ​യം​ ​എ​ങ്ങ​നെ​ ​തി​രി​ച്ചു​ ​ന​ൽ​കു​മെ​ന്ന് ​അ​ദ്ദേ​ഹത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചോ​ദി​ച്ചു.​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചാ​ൽ​ ​പ്ര​ത്യേ​ക​ ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ​ ​സ്‌​റ്റേ​ ​ചെ​യ്യ​രു​തെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.​ ​ഇ​തു​ ​പ​രി​ഗ​ണി​ച്ച് ​ഉ​ട​ൻ​ ​തീ​രു​മാ​നം​ ​വേ​ണ​മെ​ന്നും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​എ​ന്നാ​ൽ,​​​ ​ഉ​ട​ൻ​ ​ഉ​ത്ത​ര​വി​ടു​ന്ന​ത് ​മു​ൻ​വി​ധി​യാ​കു​മെ​ന്നും​ ​കേ​സു​ള്ള​ത് ​സാ​ധാ​ര​ണ​ ​കോ​ട​തി​യി​ല​ല്ലെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​ഓ​ർ​മ്മി​പ്പി​ച്ചു.