പാലക്കാട് മൂന്നു വിദ്യാർത്ഥികളെ കാണാതായി, അന്വേഷണം തുടങ്ങി പൊലീസ്

Monday 24 June 2024 10:38 PM IST

പാലക്കാട് : പാലക്കാട് പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. അതുൽകൃഷ്ണ,​ ആദിത്യൻ,​ അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. സിസി ടിവികൾ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതുൽകൃഷ്ണയും ആദിത്യനും പത്താംക്ലാസ് വിദ്യാർത്ഥികളാണ്. അനിരുദ്ധ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂന്നുപേരും അയൽവാസികളാണ്. ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിലെത്താതായതോടെ അദ്ധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നിലവിൽ വിദ്യാർത്ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കാണാതായ മൂന്നുപേരും സ്കൂൾ യൂണിഫോമിലായിരുന്നു. ഇവരുടെ കൈയിൽ മറ്റു വസ്ത്രങ്ങൾ ഉണ്ടായിരുന്നോ എന്നതിൽ സംശയമുണ്ട്,​ .

Advertisement
Advertisement