സ്രാവിന്റെ ആക്രമണത്തിൽ അമേരിക്കൻ നടന് ദാരുണാന്ത്യം

Tuesday 25 June 2024 7:21 AM IST

വാഷിംഗ്ടൺ: കടലിൽ സർഫിംഗിനിടെ സ്രാവിന്റെ ആക്രമണത്തിനിരയായ അമേരിക്കൻ നടന് ദാരുണാന്ത്യം. 49കാരനായ തമായോ പെറി ആണ് മരിച്ചത്. ഹവായി ദ്വീപിലെ മലേകഹാന ബീച്ചിൽ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1നായിരുന്നു ( ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 4.30) സംഭവം. ഒന്നിലേറെ സ്രാവുകൾ ഇദ്ദേഹത്തെ ആക്രമിച്ചെന്നാണ് വിവരം. രക്ഷാപ്രവർത്തകർ ഇദ്ദേഹത്തെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടുത്തെ ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനും കൂടിയായിരുന്നു പെറി. പൈറേറ്റ്സ് ഒഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സ്, ബ്ലൂ ക്രഷ് തുടങ്ങിയ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഹവായിയിലെ ഒയാഹു ആണ് ജന്മദേശം.

Advertisement
Advertisement