കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

Wednesday 26 June 2024 5:53 AM IST
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ ആധുനിക നിലവാരത്തിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിക്കുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ ആധുനിക നിലവാരത്തിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായുള്ള റൂസ ഫണ്ട് വിനിയോഗിച്ചാണ് കമ്പ്യൂട്ടർ ലാബ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.അനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം കോട്ടയം എക്‌സി. എഞ്ചിനീയർ വി.യു ഉപ്പിലിയപ്പൻ, അസി. എഞ്ചിനീയർ സി.ജസ്‌ന, വൈസ് പ്രിൻസിപ്പൽ കെ.പി.ബീനമോൾ, കോളേജ് സൂപ്രണ്ട് ജി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement