അവാർഡ് ദാനവും അനുമോദനവും

Wednesday 26 June 2024 1:22 AM IST

കല്ലമ്പലം: മണമ്പൂർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ അഭയ്.ബി.എസ്‌,എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ കൗശൽ,പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ ദേവലക്ഷ്മി,ഗാർഗി രതീഷ്,ജാനകി ജയിർ,സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിസ്മയ്.എസ് എന്നിവരെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി. മുരളീധരൻപിള്ള അദ്ധ്യക്ഷനായി.സെക്രട്ടറി ജി.ധർമ്മ ശീലൻ സ്വാഗതവും സുരേന്ദ്രലാൽ നന്ദിയും പറഞ്ഞു.ജി.പ്രഭുല്ലചന്ദ്രൻ,എൻ.മണികണ്ഠൻ,ഡോ.എസ്‌.അനിത,ആർ.സെയിൻ,എസ്‌.സനിൽ,ഡി.ഭാസി,വി.ശിവൻപിള്ള എന്നിവർ പങ്കെടുത്തു.

Advertisement
Advertisement