പൊലീസുകാർക്കായുള്ള കമ്മിറ്റിയിൽ സംഘടനാ പ്രതിനിധികളും

Wednesday 26 June 2024 1:19 AM IST

ആലപ്പുഴ: പൊലീസുകാർക്കിടയിൽ മാനസിക സമ്മർദ്ദവും ആത്മഹത്യയും വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ജില്ലയിൽ രൂപം കൊടുത്ത പിന്തുണ സമിതി പൊലീസുകാരുടെയും ഓഫീസർമാരുടെയും സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച കമ്മിറ്റിയിൽ പൊലീസുകാരുടെയും ഓഫീസർമാരുടെയും സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്താതിരുന്നത് സംബന്ധിച്ച്‌ കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന്

കഴിഞ്ഞ ദിവസം ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയെയും ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാപ്രസിഡന്റിനെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ചെയർപേഴ്‌സണും അഡീഷണൽ എസ്.പി നോഡൽ ഓഫീസറുമായ കമ്മിറ്റിയിൽ ഡെപ്യൂട്ടി കമാൻഡന്റ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി, അഞ്ച് ഡിവൈ.എസ്.പിമാർ തുടങ്ങിയവരാണ് അംഗങ്ങൾ.

Advertisement
Advertisement