ഒരു കുട എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ആറ് കാര്യങ്ങള്‍

Tuesday 25 June 2024 11:16 PM IST

മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായി കയ്യില്‍ കരുതേണ്ട സാധനമാണല്ലോ കുട. എന്നാല്‍ ഒരു കുട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ടെന്ന് അധികം ആളുകള്‍ക്കും അറിയില്ല. കേരളത്തെ സംബന്ധിച്ച് മഴക്കാലമായാലും വേനല്‍ക്കാലമായാലും ശരി കുട കയ്യിലില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു കുട വാങ്ങുമ്പോള്‍ അതിന്റെ ഭംഗിയും വിലയും മാത്രം പരിശോധിച്ചാല്‍ പോരെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ പറയുന്നത്.

കുട വാങ്ങുമ്പോള്‍ അത് മഴക്കാലത്തും ഒപ്പം വേനല്‍ക്കാലത്തും ഒരുപോലെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളത് ആയിരിക്കണം. വേനല്‍ക്കാലത്ത് സൂര്യരശ്മികളെ നന്നായി പ്രതിരോധിക്കുകയും മഴക്കാലത്ത് എത്ര കനത്ത മഴയത്തും ഉപയോഗിക്കാന്‍ കഴിയുന്നത് തന്നെയാകണം വാങ്ങുന്ന കുട. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുടയുടെ ആകൃതി. നല്ല വൃത്താകൃതിയിലുള്ള കുട തന്നെ വാങ്ങാന്‍ പരമാവധി ശ്രദ്ധിച്ചാല്‍ ഒരു കുടക്കീഴില്‍ രണ്ട് പേര്‍ക്ക് വരെ മഴയും വെയിലും ഏല്‍ക്കാതെ ഉപയോഗിക്കാന്‍ കഴിയും.

കുടയുടെ വൃത്താകൃതി ശ്രദ്ധിക്കുന്നതിന് ഒപ്പം തന്നെ കുടയുടെ പിടിയും ശ്രദ്ധിച്ച് വേണം പുതിയത് വാങ്ങാന്‍. ബലമുള്ളതും എന്നാല്‍ കൈക്ക് വേദനയുണ്ടാകാത്തതും ഒപ്പം നല്ല സുഖമുള്ളതുമായിരിക്കണം. വാങ്ങുന്ന കുടയുടെ നീളമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വില നോക്കി മാത്രം വാങ്ങുന്നത് ഒഴിവാക്കണം നീളം കുറഞ്ഞത് 10 ഇഞ്ച് മുതല്‍ 11 ഇഞ്ച് വരെയെങ്കിലും ഉണ്ടാകണം.

കനത്ത മഴയില്‍ ഉപയോഗിക്കുമ്പോള്‍ ചില കുടകള്‍ സന്തുലിതമായിരിക്കില്ല. ഷാഫ്റ്റിന് ബലം കുറവ് ആകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ കുട നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരവും പരിശോധിക്കണം. അതോടൊപ്പം തന്നെ ചെറിയ കുട്ടികള്‍ക്ക് വേണ്ടി കുട വാങ്ങുമ്പോഴും ഇത്തരം കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കണം.

Advertisement
Advertisement