മഴക്കാലത്ത് ചില പൊടിക്കെെകൾ പരീക്ഷിച്ചാൽ തുണി വേഗം ഉണക്കാം

Wednesday 26 June 2024 11:20 AM IST

കേരളത്തിൽ ഇപ്പോൾ മഴക്കാലമാണ്. രാവിലെ മുതൽ രാത്രി വരെ നിൽക്കാതെ പെയ്യുന്ന മഴയും തണുപ്പും എല്ലാം ഈ സമയത്ത് പതിവാണ്. എന്നാൽ മഴക്കാലത്ത് നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വസ്ത്രം ഉണക്കിയെടുക്കുകയെന്നത്. തുണികൾ നന്നായി ഉണങ്ങിയില്ലെങ്കിൽ ഇതിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നു. പകുതി ഉണങ്ങിയ തുണികളാണ് മിക്കവരും ഈ സമയത്ത് ഇടുന്നത്. എന്നാൽ ഇത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ തുണി വേഗത്തിൽ ഉണക്കിയെടുക്കാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ നോക്കിയാലോ?​

തുണി കഴുകി ഉണക്കാൻ ഇടുന്നതിന് മുൻപ് പൂർണമായും അതിലെ വെള്ളം പിഴിഞ്ഞ് കളയാൻ ശ്രമിക്കുക. എന്നിട്ട് വീട്ടിനുള്ളിലെ ഫാനിന്റെ താഴെയായി തുണി ഉണക്കാൻ ഇടുക. ഫാൻ റൂമിലെ വായുസഞ്ചാരം വേഗത്തിലാകുന്നു. ഇത് തുണി പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നു. എന്നാൽ ഈ റൂമിൽ ആരും കിടക്കരുത്. അത് ആരോഗ്യത്തിന് നല്ലതല്ല.

എതെങ്കിലും ഒരു വസ്ത്രം പെട്ടെന്ന് ഉണങ്ങാൻ നിങ്ങൾക്ക് വീട്ടിലുള്ള ഹെയർ ഡ്രയർ ഉപയോഗിക്കാം. ചെറിയ ചൂടിൽ വസ്ത്രത്തിന് കുറച്ച് പുറകിലായി ഇത് പ്രവർത്തിപ്പിച്ചാൽ മതിയാകും. വേഗം തുണി ഉണങ്ങും. പകുതി നനഞ്ഞ തുണി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തേയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് തുണി വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു. അമിതമായ മഴയില്ലെങ്കിൽ വീട്ടിന്റെ ജനലിലും വാതിലിലും തുണി ഉണക്കാൻ ഇടാവുന്നതാണ്.

Advertisement
Advertisement