‘വിളക്കി’ന്റെ പ്രതിമാസ ചർച്ച

Thursday 27 June 2024 2:41 AM IST

ചിറയിൻകീഴ്: കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ‘വിളക്കി’ന്റെ 202-ാമത് പ്രതിമാസ പരിപാടിയിൽ വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ എന്ന കവിത ചർച്ച ചെയ്തു.മനോജ് കെ.എസ് മുഖ്യപ്രഭാഷണവും കെ.രാജചന്ദ്രൻ അനുബന്ധ പ്രഭാഷണവും നടത്തി.അരുൺ ജ്യോതി.എം മോഡറേറ്ററായ ചർച്ചയിൽ കരവാരം രാമചന്ദ്രൻ,വസന്ധരൻ,ജി.മോഹനൻ,സി.എസ്.ചന്ദ്രബാബു,ഡോ.അജിത സി.എസ്,അഡ്വ.എ.ബാബു,അരുൺ വിനായക്,അഡ്വ.സൂര്യകാന്ത്,വിജയൻ പുരവൂർ,കായിക്കര അശോകൻ,സജീവ് മോഹൻ എന്നിവർ പങ്കെടുത്തു. സ്വന്തം രചനകൾ അവതരിപ്പിക്കുന്ന ‘നാട്ടരങ്ങി’ൽ അരുൺ ജ്യോതി കഥയും പ്രകാശ് പ്ലാവഴികം കവിതയും വായിച്ചു.

Advertisement
Advertisement