പൊലീസ് ചമഞ്ഞ് പണം തട്ടി നാലു പേർ പിടിയിൽ

Thursday 27 June 2024 1:18 AM IST

വേങ്ങര : പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ നാലുപേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചേറൂർ പടപ്പറമ്പ് തറമണ്ണിൽ മുസമ്മിൽ(34)​,​ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പടിക്കൽ മുനീർ (34)​,​ കോഡൂർ ചെമ്മങ്കടവ് മാവുങ്ങൽ ഫൈസൽബാബു(31)​, ജവാദ് അബ്ദുള്ള എന്ന കുഞ്ഞാപ്പ എന്നിവരാണ് അറസ്റ്റിലായത്. ജവാദ് അബ്ദുള്ള നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു മൂന്നുപ്രതികളാണ് കൃത്യം ആസൂത്രണം ചെയ്തത്.
14ന് ഉച്ചയ്ക്ക് 12.30നാണ് കേസിനാസ്പദമായ സംഭവം. ഊരകത്തെ ബാങ്ക് ശാഖയിൽ നിന്ന് 4.90 ലക്ഷം പിൻവലിച്ച ശേഷം റോഡിൽ വാഹനത്തിലിരിക്കുകയായിരുന്ന ഊരകം സ്വദേശിയിൽ നിന്ന് പൊലീസാണന്ന് പറഞ്ഞാണ് പണം തട്ടിയത്. വേങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ പിടികൂടാനായത്. ഡ്രൈവർ ഇരുമ്പുഴി പറമ്പൻ കൊടിയാട്ട് മൂസ(36), ഇസ്മായിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന് സി.ഐ. ദിനേശ് കോറോത്ത്, എസ്.ഐ ടി ഡി ബിജു, സിവിൽ ഓഫീസർമാരായ സജിത്ത്, സിറാജ്, സന്തോഷ്, സലീം, അനീഷ് ചാക്കോ, ദിനേശ്, ജഷീർ, സ്മിത ജയരാജ്, ഷബീർ, സിന്ധു നേതൃത്വം നൽകി

Advertisement
Advertisement