രണ്ട് സുരേഷ് ഗോപി വരാഹം ടീസർ

Thursday 27 June 2024 12:01 AM IST



നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ? ജെല്ലിക്കെട്ട് കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങുമ്പോൾ അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ... അവനെ കൊമ്പിൽ കോർത്തെടുക്കണം....
സുരേഷ് ഗോപിയുടെ പ്രതികാരം നിറഞ്ഞ ഈ വാക്കുകൾ ശക്തമായ പകയുടെ ധ്വനി പകർന്ന് ജന്മദിനത്തിൽ വരാഹം ടീസർ പുറത്ത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടാണ് സുരേഷ് ഗോപിയുടെ ഈ വാക്കുകൾ .കടുത്ത പ്രതികാരത്തിന്റെ ഈ ഭാഷ്യം ആരോടാണ് ? താടിയെടുത്തും അല്ലാതെയും സുരേഷ് ഗോപി ടീസറിൽ പ്രത്യക്ഷപ്പെടുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തിറങ്ങിയത്.ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ത്രില്ലർ സിനിമയാണിതെന്ന് ടീസർ വ്യക്തമാക്കുന്നു.സനൽ .വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും മുഖ്യ വേഷങ്ങളണിയുന്നു.നവ്യ നായർ,​ പ്രാചി ടെഹ്ളൻ ,​ ശ്രീജിത്ത് രവി,​ സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു എന്നിവരാണ് മറ്റ് താരങ്ങൾ.കഥ - മനു.സി. കുമാർ,ജിത്തു. കെ. ജയൻ.തിരക്കഥ - മനു സി.കുമാർ.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.സംഗീതം- രാഹുൽ രാജ്.
മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്ർടെയ്ൻ മെന്റ്സ് എന്നീ ബാനറിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് നി‌ർമ്മാണം. പി. ആർ. ഒ എ. എസ്. ദിനേശ്,​ വാഴൂർ ജോസ്.


Advertisement
Advertisement