ഷെയ് നൊപ്പം സാക്ഷി വൈദ്യ

Thursday 27 June 2024 12:02 AM IST

ഷെയ് ൻ നിഗത്തിന് തെലുങ്ക് സുന്ദരി സാക്ഷി വൈദ്യ നായിക . മമ്മൂട്ടി നായകനായ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ച സാക്ഷി വൈദ്യ ബോളിവുഡ് അരങ്ങേറ്റത്തിനുശേഷം മലയാളത്തിലേക്ക് വരികയാണ്.നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രം കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്നു.സലിം അഹമ്മദ്, ജീത്തു ജോസഫ് തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് വീര സംവിധാന രംഗത്തേക്ക് എത്തുന്നത്.

കോഴിക്കോട് നഗരത്തിൽ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ട്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. ഒരു മ്യൂസിക്ക് പ്രോഗ്രാമിനിടെ കണ്ടുമുട്ടിയ പെൺകുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ഷെയ്ൻ നിഗം ആസിഫിനെ അവതരിപ്പിക്കുന്നു.ജോണി ആന്റണി , സുരേഷ് കൃഷ്ണ, സംഗീത , മനോജ് കെ.യു.മധുപാൽ, രവീന്ദ്രൻ, നിയാസ് ബക്കർ, നിഷാന്ത് സാഗർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, ദിനേശ് പണിക്കർ, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.ഓർഡിനറി, മധുര നാരങ്ങാ ,ശിക്കാരി ശംഭു , തോപ്പിൽ ജോപ്പൻ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾക്ക് രചന നി

ർ വഹിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.സംഗീത പ്രാധാന്യമേറിയ ചിത്രത്തിന്റെ സംഗീത സംവിധാനം വി. നന്ദഗോപാൽ നിർവഹിക്കുന്നു.രവിചന്ദ്രനാണ് ഛായാഗ്രഹണം. കലാസംവിധാനം പ്രശാന്ത് മാധവ്. ജെ.വി.ജെ. പ്രൊഡക്ഷൻസിന്രെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.




.


.




Advertisement
Advertisement