കൂടാളിയിലെ സ്കൂളുകളിൽ ചെസ് പരിശീലനം

Wednesday 26 June 2024 8:49 PM IST

കൂടാളി: ചെസ് അസോസിയേഷന്റെ സഹകരണത്തോടെ കൂടാളി ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ചെസ് പഠിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ട ക്യാമ്പയിന് തുടക്കമായി. എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള പഞ്ചായത്തിലെ 15 സ്‌കൂളിലും നേരത്തെ ചെസ്സ് ബോർഡ് വിതരണം ചെയ്തിരുന്നു.രണ്ടാം ഘട്ട ക്യാമ്പയിൻ പട്ടാനൂർ യു.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി ശ്രീകല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി പത്മനാഭൻ,​പഞ്ചായത്ത് മെമ്പർ ഇ.കെ.രമേശ്കുമാർ, കോ ഓർഡനേറ്റർ പി.കെ. ബൈജു , പ്രധാനദ്ധ്യാപിക രേഖ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു

Advertisement
Advertisement