ബസ് സമരം പിൻവലിച്ചു

Wednesday 26 June 2024 9:06 PM IST

തളിപ്പറമ്പ്: ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയും സംയുക്ത തൊഴിലാളി യൂണിയനും ജൂലായ് ഒന്നാം തീയതി മുതൽ ധർമ്മശാല - അഞ്ചാംപീടിക - ചെറുകുന്ന് തറ റൂട്ടിൽ നടത്താനിരുന്ന അനിശ്ചിതകാലസമരം പിൻവലിച്ചു. എം.വി.ഗോവിന്ദൻഎം.എൽ.എയുമായി സംഘടന ഭാരവാഹികൾ നടത്തിയ ചർച്ചയുടെ ഭാഗമായാണ് സമരം മാറ്റിവെക്കുവാനുള്ള തീരുമാനം. നിലവിൽ കല്ല്യാശ്ശേരി ഹാജിമൊട്ട വരെ പോയി തിരിച്ചു വരുന്നതിനു പകരം ധർമ്മശാലയിൽ നിന്ന് തന്നെ നേരിട്ട് അഞ്ചാംപീടിക - ചെറുകുന്ന് തറ റൂട്ടിലേക്ക് ബസ് പോകുവാനുള്ള സൗകര്യം ഒരുക്കുകയും ഭാവിയിൽ അണ്ടർപാസ് നിർമ്മാണം പൂർത്തിയാകുന്ന സമയത്ത് ബസ് സർവ്വീസ് നടത്തുവാനുള്ള സൗകര്യം ഒരുക്കിനൽകാമെന്നും എം.എൽ.എ ഉറപ്പ് നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.

Advertisement
Advertisement