ഇന്ത്യയില്‍ എത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട അഞ്ച് സംസ്ഥാനങ്ങള്‍, കേരളം എവിടെ?

Wednesday 26 June 2024 9:46 PM IST

ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് സംസ്ഥാനങ്ങള്‍. ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറായ മൈക് കെന്നഡി കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയുടെ ചര്‍ച്ചാ വിഷയം ഇതായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട സംസ്ഥാനങ്ങളും അങ്ങനെ പറയാനുള്ള കാരണങ്ങളുമാണ് വീഡിയോയില്‍ മൈക് കെന്നഡി പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള നിരവധിപേരാണ് ഈ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കണ്ടവര്‍ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ സംസ്ഥാനത്തെ ഉള്‍പ്പെടുത്താത്തതിന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ പട്ടികയില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് മലയാളികളെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യം. കെന്നഡിയുടെ അഭിപ്രായത്തില്‍ അഞ്ചാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനമായ കേരളം ഉള്‍പ്പെട്ടിരിക്കുന്നത്.

നാലാം സ്ഥാനത്ത് ഗോവയും മൂന്നാം സ്ഥാനത്ത് ഹിമാചല്‍ പ്രദേശും രണ്ടാം സ്ഥാനത്ത് ലഡാക്കും ഉണ്ട്. എന്നാല്‍ മൈക്ക് കെന്നഡിയുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ എത്തുന്ന ഒരു സഞ്ചാരി ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡ് ആണ്.

A post shared by Mike O'kennedy (@mikeokennedyy)

Advertisement
Advertisement