പമ്പിന് സ്ഥിരം തകരാർ; കുടിവെള്ളം കിട്ടാക്കനി

Thursday 27 June 2024 4:55 AM IST

കടയ്ക്കാവൂർ:നെടുങ്ങണ്ട,കായിക്കര നിവാസികൾ പമ്പിന് സ്ഥിരം തകരാർ കാരണം കുടിവെള്ളം കിട്ടാതെ വലയുന്നു. കാക്കകുഴി പമ്പ് ഹൗസിൽ നിന്നാണ് ഇവിടെ കുടിവെള്ള വിതരണം നടത്തുന്നത്.മാസത്തിൽ മൂന്നും നാലും ദിവസം മോട്ടോർ തകരാറിലാവും. മോട്ടോർ തകരാറിലായാൽ ശരിയാക്കാൻ മൂന്ന്,​നാല് ദിവസം വേണ്ടിവരും. മാസത്തിൽ പത്ത് ദിവസം പോലും ശരിയായ രീതിയിൽ കുടിവെള്ള വിതരണം നടക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.ഈ പ്രദേശങ്ങളിൽ കിണറുകളിൽ നിന്ന് ലഭിക്കുന്നത് ഉപ്പും ഒാരും നിറഞ്ഞ വെള്ളമാണ്. അധികൃതർക്ക് നിരവധി പരാതി നൽകിയിട്ടും ഫലമില്ല.

Advertisement
Advertisement